പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പ്രതിഷ്ഠയും കളിയാട്ടവും ഏപ്രില്‍ 10 ന് ആരംഭിക്കും

കാഞ്ഞങ്ങാട് :പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തെ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശോത്സവവും കളിയാട്ടവും ഏപ്രില്‍ 10 മുതല്‍ 13 വരെ നടക്കും

ഏപ്രില്‍ 10ന് രാവിലെ കലവറ നിറയ്ക്കല്‍,വൈകിട്ട് അഞ്ചിന് ആചാര്യവരവേല്‍പ് .വൈകിട്ട് ഏഴിന് സാംസ്‌കാരിക സദസ്സില്‍ മുനീര്‍ ഹുദവി വിളയില്‍ മലപ്പുറം പ്രഭാഷണം നടത്തും.തുടര്‍ന്ന് നൃത്യ നൃത്തങ്ങള്‍ അരങ്ങേറും.
ഏപ്രില്‍ 11ന് രാവിലെ ഏഴിന് രാവിലെ മഹാഗണപതി ഹോമം,തുടര്‍ന്ന് 11 ന് നാഗപൂജ,രാത്രി ഏഴിന് നൃത്ത സന്ധ്യ.
ഏപ്രില്‍ 12ന് രാവിലെ എട്ടിന് ദേവപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് ആറുമണിക്ക് തെയ്യം കൂടല്‍,ഏഴു മണിമുതല്‍ തെയ്യങ്ങളുടെ കുളിച്ച് തോറ്റം,രാത്രി ഒന്‍പതി കണ്ണൂര്‍ ഏകതാളം കലാസമിതി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ ഗാനമേള. ഏപ്രില്‍ 13ന് രാവിലെ 11 ന് തെയ്യങ്ങളുടെ പുറപ്പാട്, 12 ന് ഗുളികന്‍ മരത്തിങ്കാല്‍ ഗുളികന്‍ തെയ്യവും അരങ്ങേറും. വൈകിട്ട് വിളക്കില്‍ അരിയോടുകൂടി സമാപനം.

 

 

 

error: Content is protected !!