ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാഹന ഡ്രൈവര്‍ തൂങ്ങി മരിച്ചു; പുല്ലൂര്‍ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന സബിന്‍ ആണ് മരിച്ചത്

പുല്ലൂര്‍: ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ തൂങ്ങി മരിച്ചു. പുല്ലൂര്‍ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന സബിനെയാണ്‌ ( 32)  വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വരെ ഇലക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സബിന്‍. കണ്ണന്‍- പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

 

error: Content is protected !!