കാഞ്ഞങ്ങാട്: ഈ മാസം 8 മുതല്‍ 11 വരെ തൃശൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ ഏയ്ഞ്ചല്‍ പോള്‍
(മൂന്നാട് പിപ്പിള്‍സ് കോളേജ്), പുരുഷ ടീമിനെ മാത്യു ഷിനുവും (മഹാത്മാഗാന്ധി കോളേജ് ഇരിട്ടി),
എന്നിവര്‍ നയിക്കും. ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും ജില്ലാ സ്‌പോര്‍ട്‌സ് പ്രസിഡന്റുമായ പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു. ടീമിലെ മറ്റു അംഗങ്ങള്‍:ജസ്റ്റിന്‍ ജോണ്‍,കെ.ജിഷ്ണു, അഭിനവ് ടി.സന്തോഷ്, നികേഷ് കെ.ജയന്‍, കെ കെ അജിന, ,മിത മാമന്‍ (പിപ്പീള്‍സ് കോളേജ് മൂന്നാട്), കെ.കെ.ശ്രീരാജ്,സി വി അഭിജിത്ത്
(മഹാത്മാഗാന്ധി കോളേജ് ഇരിട്ടി), എം ഡി വിശ്രുദ,പി.പി.ശിവപ്രിയ, മറിയം മഷൂഫ (ഗവ.കോളേജ് കാസര്‍കോട്),
എല്‍ കെ.മുഹമ്മദ് അഫ്‌സല്‍, (നെഹ്‌റു കോളേജ്) , സി കെ. ശ്യാംരാജ്, കെ.എം സാന്ദ്ര (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്) , യദുകൃഷ്ണ നന്തിയത് (നിര്‍മ്മലഗിരി ഇരിട്ടി ),കെ.ആദിഷ(ബ്രണ്ണന്‍ കോളേജ് തലശ്ശേരി) ,അജ്‌ന രാജേഷ് (ഗവ. കോളേജ്പയ്യന്നൂര്‍), ശീതള്‍ രാജ് (ഗുരുദേവ് കോളേജ് മാത്തില്‍). എന്നിവരാണ് ടീമിലെ അംഗങ്ങള്‍.
കോച്ചുമാര്‍: രതീഷ് വെള്ളച്ചാല്‍ ,ബാബു കോട്ടപ്പാറ. ടീം മാനേജര്‍ ഡോ. ജോ ജോസഫ്, കെ. റീജ.
