നിര്‍മ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു; ആയംപാറ, വില്ലാരംപതിയില്‍ ചാപ്പക്കാലിലെ എ കെ പ്രശാന്ത് കുമാര്‍ ആണ് മരിച്ചത്

പെരിയ:നിര്‍മ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ആയംപാറ, വില്ലാരംപതിയില്‍ ചാപ്പക്കാലിലെ ദാമോദരന്റെ മകന്‍ എ കെ പ്രശാന്ത് കുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരമണിയോടെയാണ് പ്രശാന്തിനെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മാതാവ്: പ്രേമ.ഭാര്യ: ശ്രുതി. ഏകമകള്‍ ഋതിക .സഹോദരി: പ്രസീദ.

 

error: Content is protected !!