സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുന്നതിനിടയില്‍ തെങ്ങ് മുറിഞ്ഞു വീണു; ജുമാമസ്ജിദ് പ്രസിഡന്റിന് ദാരുണാന്ത്യം

കാസര്‍കോട്: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ തെങ്ങ് മുറിഞ്ഞ് ദേഹത്തേയ്ക്ക് വീണ് ജുമാമസ്ജിദ് പ്രസിഡന്റിന് ദാരുണാന്ത്യം. പെര്‍വാഡ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ പെര്‍വാഡിലെ അബ്ദുള്ള (65)യാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 മണിയോടെ പെര്‍വാഡ് ,പിഎസ് ഗ്രൗണ്ടിനു സമീപത്താണ് അപകടം. അബ്ദുള്ളയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും പെര്‍വാഡ് പിഎസ് ഗ്രൗണ്ടിനു സമീപം കടപ്പുറത്ത് പൂഴിയില്‍ ഇരുന്നു സംസാരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സക്കീന. മക്കള്‍: ഹനീഫ, ഷംസു, അമീര്‍, സൈനബ, മിസ്‌രിയ, ഖദീജ. മരുമക്കള്‍: സത്താര്‍, തസ്ലിം, സിദ്ദിഖ്, ഫാത്തിമ, ആയിഷ, സഹന. സഹോദരങ്ങള്‍: മൊയ്തീന്‍കുഞ്ഞി, ഇസ്മയില്‍, നഫീസ, ആയിഷ, ഹാജിറ, പരേതനായ അബ്ദുല്‍ ഖാദര്‍.

error: Content is protected !!