പെരിയ: പരപ്പകെട്ട് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് 70പത് വര്‍ഷത്തിന് ശേഷം 2027 ആദ്യം വയനാട്ട് കുലവന്‍ തെയ്യം കെട്ടിനുള്ളഒരുക്കള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്ഥാന ഭരണസമിതിയും, മാതൃസമിതിയും, പെരിയ പുലിഭൂത ദേവസ്ഥാന കഴകവും. വയനാട്ട്കുലവന്‍ തെയ്യത്തിന്റെയും,കണ്ടനാര്‍ കേളന്‍ , കോരച്ചന്‍ ദൈവത്തിന്റെയും കോലങ്ങളുടെ ഉറഞ്ഞാട്ടം ദര്‍ശിച്ച് സായുജ്യമടയാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും എത്തി ചേരുന്ന ലക്ഷകണക്കിന് ഭക്തജനങ്ങള്‍ക്ക് അന്ന പ്രസാദമൊരുക്കുന്നതിനുള്ള വിഭവങ്ങള്‍ക്ക് വേണ്ടി കൃഷി ചെയ്തുണ്ടാക്കാന്‍ നേന്ത്രവാഴ, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ കന്നുകളും ,ചെടികളും, ദേവസ്ഥാനത്ത് വച്ച് വിതരണം ചെയ്തു. വാഴകന്ന് വിതരണോത്ല്‍ഘടനം പെരിയ പുലിഭുത ദേവസ്ഥാനകഴകം പ്രസിഡന്റെ സി കമലാക്ഷന്‍ ചാണവളപ്പ് നിര്‍വ്വഹിച്ചു. ദേവസ്ഥാന പ്രസിഡന്റ് പ്രമോദ് പെരിയയുടെ അധ്യക്ഷനായി. രക്ഷാധികാരി പി ഗംഗാധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി സുനില്‍ മുന്നാംകടവ് ,സത്യന്‍ മഠത്തില്‍,തമ്പാന്‍ നായര്‍, കുഞ്ഞികണ്ണന്‍ ബദിരകടവ്, ചന്ദ്രന്‍ പരപ്പകെട്ട്, മണി ചൊട്ട ,ഭാസ്‌കരന്‍ മുരിയാനം, ചന്ദ്രന്‍ ആകാസ് കുണ്ടംകുഴി, ഉര്‍മിള പരപ്പകെട്ട്, ഉമാബാലന്‍ ,ശോഭന പരപ്പകെട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
