പി മാധവന്‍ ക്ഷേത്ര ചൈതന്യ രഹസ്യം മലയാളിക്ക് പഠിപ്പിച്ചു കൊടുത്ത മഹാദാര്‍ശനികന്‍: ഡോ. ശിവപ്രസാദ്

കോട്ടപ്പാറ: കേരളത്തിലെ ഹൈന്ദവസമുദായത്തിനിടയില്‍ സാമൂഹ്യഅദ്ധ്യാത്മിക രംഗങ്ങളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ട പ്രമുഖ ചിന്തകനായിരുന്നു പി. മാധവന്‍ എന്ന മാധവ്ജി എന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ഡോ. ശിവപ്രസാദ്. മാധവജിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള ക്ഷേത്രസംരക്ഷണ സമിതി വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശാഖാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാധവ്ജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമാന്യ ജന വിഭാഗത്തിന് ക്ഷേത്ര ചൈതന്യ രഹസ്യം പഠിപ്പിച്ചു കൊടുത്ത മഹാദാര്‍ശിനികന്‍ കൂടിയായിരുന്നു മാധവ്ജീ. അദ്ദേഹത്തിന്റെ അറിവും ദീര്‍ഘവീക്ഷണവും ആണ് ഇന്നത്തെ കേരളത്തിലെ ആധ്യാത്മിക സമൂഹത്തെ നയിക്കുന്നയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1936 നവംബര്‍ 12ന് നടന്ന ക്ഷേത്രപ്രവേശന ‘വിളംബരത്തിലൂടെ അവര്‍ണ്ണ ജാതിയില്‍ പെട്ടവര്‍ക്കും ക്ഷേത്രപ്രവേശനത്തിനും ആരാധനയ്ക്കും അനുമതി ലഭിച്ചു എങ്കില്‍ 1987ല്‍ നടന്ന പാലിയം വിളംബരത്തിലൂടെ അവര്‍ണ്ണജാതിയില്‍ പെട്ടവര്‍ക്കും ശ്രീ കോവിലില്‍ പ്രവേശിക്കുന്നതിനും പൂജ ചെയ്യുന്നതിനും ആചാര്യസ്ഥാനം അലങ്കരിക്കുന്നതിനും അനുവാദം നേടിക്കൊടുക്കുകയാണ് ചെയ്തത്. കാലാന്തരത്തില്‍ ദുഷിച്ചു പോയ വര്‍ണ്ണവ്യവസ്ഥയിലെ ഏറ്റവും വലിയ അപാകത തിരുത്തുന്നതിനും ജന്മംകൊണ്ട് ബ്രാഹ്മണന്‍ അല്ലാത്തവര്‍ക്കും കര്‍മ്മം കൊണ്ട് ബ്രാഹ്മണത്വം നേടാന്‍ സാധിക്കും എന്ന് സമാജത്തെ കൊണ്ട് അംഗീകരിക്കുന്നതിനും മാധവജിയുടെ നേതൃത്വത്തില്‍ ഉള്ള ശ്രമങ്ങള്‍ക്ക് സാധിച്ചു. ഇത്തരം ഉജ്വലമായ നവോത്ഥാന ശ്രമങ്ങള്‍ക്ക് സാംസ്‌കാരിക കേരളം അര്‍ഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ കൊടുത്തില്ലയെന്ന് ക്ഷേത്രം പ്രസിഡന്റ് പി എസ് ശശിധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി രമേശന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മധുസൂദനന്‍, മാതൃസമിതി പ്രസിഡന്റ് ഉഷ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
ക്ഷേത്രം ശാഖ സെക്രട്ടറി പി കുമാരന്‍ സ്വാഗതവും പറഞ്ഞു.
ക്ഷേത്ര ദേവസ്വം സെക്രട്ടറി രാജു കൂളിക്കാട് നന്ദി പറഞ്ഞു.

 

error: Content is protected !!