കപ്പല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ടിലെ അഖില്‍ ജോയന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് എം. പി. രാജ് മോഹന്‍ ഉണ്ണിത്താന്‍

വെള്ളരിക്കുണ്ട് : ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ കപ്പലില്‍ ഉണ്ടായ ബോബ് സ്‌ഫോടനത്തില്‍കൊല്ലപ്പെട്ട
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്റെ മാതാ പിതാക്കളെ ആശ്വസിപ്പിക്കാനെത്തി.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി.
ജോയന്‍-സാലി ദമ്പതികളെ ആശ്വസിപ്പിച്ച എം. പി.അഖില്‍ ജോയന്റെ മൃതദേഹം എത്രയും വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവരെ അറിയിച്ചു.
ജോയന്‍ -സാലി ദമ്പതികളുടെ ഏകമകനാണ് അഖില്‍ ജോയന്‍.
ലീവിന് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം മുമ്പാണ് തിരിച്ചു പോയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അഖില്‍ ജോയന്‍ കൊല്ലപ്പെട്ട വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ ആയിരുന്ന എം. പി. അന്ന് തന്നെ അഖിലിന്റെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിദേശ കാര്യമന്ത്രാലയത്തില്‍ അടക്കം നേരിട്ട് ബന്ധപ്പെട്ടു കൊണ്ട് എം. പി മറ്റു നടപടി ക്രമങ്ങള്‍ വേഗത്തില്‍ ആക്കിയിരുന്നു.

 

error: Content is protected !!