പുല്ലൂര്‍ : ഭരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘ് (ബിപിടി എം എസ്) കാസര്‍കോട് യൂണിറ്റ് കുടുംബ സംഗമം കേളോത്ത് സ്വര്‍ഗീയ മുട്ടില്‍ ഭാസ്കരന് സ്മാരക മന്ദിരത്തില്‍ നടന്നു. ബി എം എസ് ജില്ലാ സെക്രട്ടറി കെ. വി. ബാബു ഉദ്ഘാടനം ചെയ്തു. ബി പി ടി എം എസ് കാസര്‍കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രതീഷ് പള്ളക്കട അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പ്രജിത്ത് സുഗതന് സബിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി രാഹുല്‍ സ്വാഗതവുംബിഎസ്എന്എല് ജില്ലാ കണ്‍വീനര്‍ രാജീവന് നന്ദിയും പറഞ്ഞു.
