കാഞ്ഞങ്ങാട് : മൃതശരീരത്തില്‍ നിന്ന് പേനിറങ്ങുന്ന പോലെ സി പി എമ്മില്‍ നിന്ന് നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് പിണറായിയുടെ തനി നിറം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മുഴുവന്‍ ആളുകളും തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും ഇത് ഐക്യ ജനാധിപത്യമുന്നണിയുടെ വന്‍ തിരിച്ചു വരവിന്റെ വിളമ്പരമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും യു ഡി എഫ് ചെയര്‍മാനുമായ ബഷീര്‍ വെള്ളിക്കോത്ത്. കാഞ്ഞങ്ങാട് മണ്ഡലം യു. ഡി.എഫ് തിര ഞ്ഞെടുപ്പ് മഹിളാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പയ്യന്നൂരില്‍ മുന്നില്‍ ഇരിക്കുന്ന സഖാക്കള്‍ ശ്രീമതി ടീച്ചര്‍ കയ്യടിക്കാന്‍ പറഞ്ഞിട്ടും നിസ്സംഗരായിരുന്ന അണികള്‍ അറവിന് മുമ്പ് ശിരസ്സില്‍ വെള്ളം കോരിയൊഴിക്കപ്പെട്ട മാടുകളെയാണ് ഓര്‍മിപ്പിച്ചതെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷൈജി കോട്ടപ്പള്ളിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിത ലീഗ് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിത.എന്‍ സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ഥി ഷൈജി കോട്ടപ്പള്ളി, മിനാക്ഷി ബാലകൃഷ്ണന്‍, ലക്ഷ്മി തമ്പാന്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, മിനി ചന്ദ്രന്‍, ടി. കെ.സുമയ്യ, ശ്യാമള സി, രജിത കെ, വിമല കുഞ്ഞികൃഷ്ണന്‍,സുമതി കെ, കുഞ്ഞാമിന സി, അജിതാ രാമകൃഷ്ണന്‍, കമലാക്ഷി,ഹാജറ സലാം,പി.എം. ഫാത്തിമ ടീച്ചര്‍, രമ,പ്രേമ തുടങ്ങിയവര്‍ സംസാരിച്ചു.
