ചന്തേര :കാറില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എ യുമായി മൂന്നുപേരെ പോലീസ് പിടികൂടി. നാലാം പ്രതി ഓടി രക്ഷപ്പെട്ടു. തൃക്കരിപ്പൂര്‍ മീലിയാട്ടെ എംടിപി മര്‍സാദ് (29),ഉദിനൂര്‍നടക്കാവിലെ മുഹമ്മദ് സഫ്വാന്‍(28), തൃക്കരിപ്പൂര്‍ ആയിറ്റിയിലെ മുഹമ്മദ് ഷിയാസ് (31) എന്നിവരെയാണ് എസ്.ഐ. എസ്.വി.ജിയോ സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 7.05മണിക്ക് വലിയപറമ്പ കെ പി സി റോഡില്‍ വെച്ചാണ് കെ എല്‍ 60.എന്‍.3369നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 1.26 ഗ്രാം എംഡിഎം എ പോലീസ് പിടിച്ചെടുത്തത്. പ്രതികളുടെ മൂന്നു ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
