തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഉപ ഭരണാധികാരി പി കെ പ്രേമാനന്ദ് നാമ നിര്‍ദ്ദേശപത്രിക നല്‍കി. സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ എം രാജഗോപാലന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ സാബു എബ്രഹാം, പി പി മുഹമ്മദ് റാഫി, സിപിഐ ജില്ലാ ട്രഷറര്‍ പി വിജയകുമാര്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, സുരേഷ് പുതിയടത്ത് തുടങ്ങി ഘടകകക്ഷി നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

error: Content is protected !!