കാഞ്ഞങ്ങാട് : അഷ്ടബന്ധ നവീകരണ കലശ മഹോത്സവം നടക്കുന്ന കിണാവൂര്‍ ശ്രീ കിരാതേശ്വര ക്ഷേത്രത്തില്‍
കാഞ്ഞങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ബല്‍രാജ് സന്ദര്‍ശിച്ചു. ക്ഷേത്രനടയില്‍ ഭഗവന്റെ അനുഗ്രഹം വാങ്ങി. കലവറ നിറയ്ക്കല്‍ ചടങ്ങിന് എത്തിയവരോട് വോട്ട് അഭ്യാര്‍ത്ഥന നടത്തി. ലോക നേതാവ് നരേന്ദ്രമോദി നടത്തുന്ന വികസനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലും
ഇത്തവണ നിരവധി താമരകള്‍ വിരിയുമെന്നും കാഞ്ഞങ്ങാട്ടെ സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട്
ബസ് കണ്ടക്ടറായ ഓര്‍ക്കുളം ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് വര്‍ണം, ജനറല്‍ സെക്രട്ടറി വിനോദ് തലയെടുക്കം, മണ്ഡലം സെക്രട്ടറിമ രായ രഞ്ജിത്ത് വരയില്‍, വൈസ് പ്രസിഡന്റ് ബിസി പത്മനാഭന്‍, ജില്ലാ കമ്മിറ്റിയംഗം എസ് കെ ചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരായ ഷീല കൂവാറ്റി, ദീപ കൂവാറ്റി എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. അനന്തം പള്ള, കല്ലുരാവി, പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളെയും മുസ്ലീം സഹോദരങ്ങളെയും കണ്ട് ഈദ് ആശംസകള്‍ നേര്‍ന്നു.
