സ്‌നേഹോപഹാര സമര്‍പ്പണം ആനന്ദാശ്രമത്തില്‍വച്ച് നടന്നു

കാഞ്ഞങ്ങാട്: കരിന്തളം ഗോപിനാഥന്റെ കുടുംബത്തിന്റെ സ്‌നേഹോപഹാരസമര്‍പ്പണം ആനന്ദാശ്രമത്തില്‍വച്ച് നടന്നു. ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ സ്‌നേഹോപഹാരം കൈമാറി അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യ ശ്രമത്തില്‍ തന്നെ സി. എ. പരീക്ഷയില്‍ ഉന്നത വിജയം നേടി പിന്നോക്ക ഗ്രാമമായ കൊന്നക്കാട് മുട്ടോം കടവിലെ പി കെ ജോര്‍ജ്ജുകുട്ടിയുടെയും സിജിയുടെയും മകളായ അനു ജോര്‍ജ്ജും സി.ആര്‍
അശ്വഘോഷ് കൊട്ടഞ്ചേരി കരിന്തളം ഗോപിനാഥന്‍ സ്മാരക വിദ്യാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രസ്റ്റി മെമ്പറും ജി.എച്ച്.എസ്.എസ് ചായ്യോത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും, പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2025ലെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവുമായ ചായ്യോത്തെ രഞ്ജിത്ത് പ്രിയ ദമ്പതികളുടെ മകനുമായ സി. ആര്‍.അശ്വഘോഷു മാണ് സ്‌നേഹോപഹാരത്തിന് അര്‍ഹരായത് കൊന്നക്കാട് മുട്ടോം കടവിലെ വാഴത്തട്ട് അംഗണ്‍വാടിയിലുംകൊന്നക്കാട് ജി.എല്‍ പി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസംനേടിയ അനു ജോര്‍ജ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാലോത്ത് കസബ ഹൈസ്‌കൂളിലും, ഹയര്‍ സെക്കന്ററി തോമാപുരം സെന്റ് തോമസ് എച്ച് എസ് എസിലും പൂര്‍ത്തിയാക്കി.ലക്ഷ്യ സിഎ ക്യാമ്പസിലും ബാംഗ്ലൂരും എറണാകുളത്തുമായി പഠനം പൂര്‍ത്തിയാക്കി വിജയിച്ചു.എല്ലാ പരിമിതികളെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോല്‍സാഹത്തിന്റെയും പിന്‍ബലത്തില്‍ മറികടന്ന് പുതിയ തലമുറക്ക് മാതൃകയാവുകയാണ് അനു ജോര്‍ജ്ജ് . പി കെ ജോര്‍ജ്ജുകുട്ടിയുടെയും സിജിയുടെയും മകളാണ് .എബിന്‍ ജോര്‍ജ്ജ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ (സൗദി) സഹോദരനാണ്.
അശ്വഘോഷ് സി.ആര്‍ കൊട്ടഞ്ചേരി കരിന്തളം ഗോപിനാഥന്‍ സ്മരണ വനവിദ്യാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രസ്റ്റി മെമ്പറും . ജിഎച്ച്എസ്എസ് ചായോത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും, പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2025ലെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവുമാണ്.2025 ഭോപ്പാലില്‍ വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്,സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പ്രബന്ധാവതരണത്തില്‍ ഒന്നാം സ്ഥാനം,പി ടി ബി ആഗോള ബാലശാസ്ത്രം പരീക്ഷയില്‍തുടര്‍ച്ചയായി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും,സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ എ ഗ്രേഡും ,ജൈവവൈവിധ്യ പഠനോത്സവത്തില്‍ ജേതാവും ഗ്രീന്‍ അംബാസഡറും പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി ദേശീയ സംസ്ഥാന ജില്ലാ തല മത്സരങ്ങളില്‍ വിജയിയും ,പ്രകൃതി, ശലഭ , പക്ഷിനിരീക്ഷകനും റിസോഴ്‌സ് പേഴ്‌സണുമാണ് .അനുജത്തി ആരണ്യ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജേഷ്ഠന്റെ പാത പിന്തുടരുന്നു. രക്ഷിതാക്കള്‍ രജിത്ത്,പ്രിയ പരിപാടിയില്‍ വെച്ച് ഉപഹാര ജേതാക്കള്‍ തങ്ങളുടെ അനുഭവങ്ങളും അറിവുകളും വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. പരിപാടിയില്‍ സംബന്ധിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ഭാവിയില്‍ ആരാകണമെന്ന അഭിപ്രായം സദസ്സുമായി പങ്കുവെച്ചത് ചടങ്ങിന് മികവേകി. കരിമ്പില്‍ ലക്ഷ്മി അമ്മ, ആനന്ദാശ്രമം വൈറ്ററന്‍ ശ്രീധരന്‍ സംസാരിച്ചു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു.

 

error: Content is protected !!