കസ്തൂരിമാന്‍ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനം നടത്തി

കാഞ്ഞങ്ങാട് : മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ സര്‍ഗാത്മക ജീവിതം ആവിഷ്‌കരിച്ച കസ്തൂരിമാന്‍ എന്ന
ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. കവിയും ദൃശ്യ മാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കസ്തൂരിമാന്‍ ദുബൈ അഗേറ്റ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പ്രമോദ് പുറവങ്കരയാണ് നിര്‍മ്മിച്ചത്. സിനിമാ പ്രദര്‍ശനത്തിനു ശേഷം നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഹെഡ്മാസ്‌റര്‍ പി. അശോകന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ നാലപ്പാടം പത്മനാഭന്‍ പി.യായി അഭിനയിച്ച മുരളി വടയക്കളം എന്നിവര്‍ സംബന്ധിച്ചു. സിനിമയില്‍ അഭിനയിച്ച അധ്യാപകരായ പ്രിയ മാവില കണ്ടോത്ത്, രാഗേഷ് ക്ലായിക്കോട്, പ്രേമ ടീച്ചര്‍, ഗീത ടീച്ചര്‍, സുരേഷ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികളായ അമര്‍നാഥ്,മീര ഗോവിന്ദ് രാജ്, തേജ്‌ദേവ് , മിഥുന്‍ കെ. മിഥുന്‍ രാജ്, ശ്രീഹരി കെവി . സാരംഗ് എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രിയ മാവില കണ്ടോത്ത് സ്വാഗതവും രാഗേഷ് ക്ലായിക്കോട് നന്ദിയും പറഞ്ഞു.

 

error: Content is protected !!