കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കണ്ണൂര്‍ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.ടി.പി.ലനീഫ് (38) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഹോസ്ദുര്‍ഗ് പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ലനീഫിനെ പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്ന് 2.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സി പി.ജിജേഷ്, കെ.വി. ജിതിന്‍, സി. വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എം. കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് ലഹരി വില്‍പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

error: Content is protected !!