കാഞ്ഞങ്ങാട്: ഒരു സല്‍കര്‍മ്മത്തിന് ശേഷം മറ്റൊരു സല്‍കര്‍മ്മം ചെയ്യുമ്പോഴാണ് കര്‍മ്മങ്ങള്‍ സ്വീകാര്യമാവുന്നതെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും കാഞ്ഞങ്ങാട് സലഫി മസ്ജിദ് ഇമാമുമായ മൗലവി മുഹാജിര്‍ ഫാറൂഖി പറഞ്ഞു. വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയതയുടെ കോട്ട തകരാതെ നോക്കണം.
കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളി ടര്‍ഫ് ഗ്രൗണ്ടില്‍ കാഞ്ഞങ്ങാട് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ഒരുക്കിയ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്കാരത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ ചര്യകള്‍ക്ക് വിപരീതമായ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ആയിരിക്കണം പെരുന്നാളിനെ ആഘോഷിക്കേണ്ടത്. സയണിസ്റ്റ്കളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടി പടച്ചുവിടുന്ന വാര്‍ത്തകളില്‍ വിശ്വസിക്കാതെ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. പരസ്പരം ആശംസകള്‍ കൈമാറിയും മധുരം വിതരണം ചെയ്തുമാണ് വിശ്വാസികള്‍ പിരിഞ്ഞത്.
