ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവം ഒക്ടോ; 13,14 തീയതികളില്‍ : സംഘാടക സമിതി രൂപീകരിച്ചു

പള്ളിക്കര: ഒക്ടോബര്‍ 13, 14 തീയ്യതികളില്‍ ജി എച്ച് എസ് എസ് പള്ളിക്കരയില്‍ വെച്ച് നടക്കുന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ സരിത എസ് എന്‍ ഉല്‍ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിദ്ദിഖ് പള്ളിപ്പുഴ അധ്യക്ഷനായി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പാള്‍ ഷേണുക ടി എം സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെഡ് മാസ്റ്റര്‍ കെ വി സുരേഷ് നന്ദി രേഖപ്പെടുത്തി. ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സൈനുദീന്‍ വി കെ മേളയുടെ വിശദീകരണം നടത്തി. സുജയ ടീച്ചര്‍ ബഡ്ജറ്റ് അവതരിപ്പിച്ചു ചടങ്ങിന് പി എ അബൂബക്കര്‍ ഹാജി, കെ ഇ എ ബക്കര്‍, ഹക്കീം കുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്, സുധാകരന്‍ പള്ളിക്കര, ചോണായി മുഹമ്മദ് കുഞ്ഞി, അബ്ബാസ് തെക്ക്പുറം, സുമതി കെ, ടി.സി സുരേഷ്, കെ രവിവര്‍മ്മന്‍ മാസ്റ്റര്‍, കെ എന്‍ രാജേന്ദ്ര പ്രസാദ്, ഹാരിസ് തൊട്ടി, സാലിം ബേക്കല്‍, എ.എം ഖാദര്‍, കുഞ്ഞബ്ദുല്ല മാളികയില്‍, മൗവ്വല്‍ മുഹമ്മദ് മാമു, അബ്ദുള്‍ സത്താര്‍ തൊട്ടി , നൗഷാദ് പൂച്ചക്കാട് , സുമൈറ, പ്രധാനധ്യാപകരായ ശങ്കരന്‍ കെ, സജിത കെ എം , ജനാര്‍ദനന്‍ പി , അനൂപ് കല്ലത്ത്, കൃഷ്ണകുമാര്‍ പള്ളിയത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചു പി ടി എ പ്രസിഡണ്ട് എം ബി ഷാനവാസ് സംഘാടക സമിതിയുടെ പാനല്‍ അവതരിപ്പിച്ചു. ഭാരവാഹികള്‍ എം കുമാരന്‍ (ചെയര്‍മാന്‍) സിദ്ദിഖ് പള്ളിപ്പുഴ (വര്‍ക്കിംഗ് ചെയര്‍മാന്‍) ഷേണുക ടി എം ( ജനറല്‍ കണ്‍വീനര്‍) സൈനുദ്ദീന്‍ വികെ (ട്രഷറര്‍)

error: Content is protected !!