ഉദുമ :കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതാറമ്പം തറവാട് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. തറവാട് പ്രസിഡന്റ് കമലാക്ഷന്‍ കരിച്ചേരി അധ്യക്ഷനായി. സ്വാഗതവും. ജഗദീഷ് നന്ദിയും പറഞ്ഞു. വാര്‍ഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ച് അംഗീകരിക്കുകയും. 2025/27 വര്‍ഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. രക്ഷാധികാരികളായികണ്ണന് രാവണീശ്വരം, ഗോവിന്ദന് അരവത്ത്, കുഞ്ഞമ്പു കൂടാനം , ഭാസ്കരന് കാഞ്ഞങ്ങാട്, എന്നിവരും ഭരണ സമിതിഭാരവാഹികളായി കെ.കമലാക്ഷന്‍ കരിച്ചേരി (പ്രസിഡന്റ്), ഗംഗാധരന് മടിയന്‍,നാരായണന് കാനാക്കോട് (വൈസ്പ്രസിഡണ്ടുമാര്‍), കെ.ദാമോദരന്‍ ആയമ്പാറ (സെക്രട്ടറി), വിനോദ് സുള്ള്യ , ജഗദീഷ് മേനത്ത്, കെ.ദാമോദരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍),
കെ.നാരായണന് അരവത്ത് (ഖജാന്‍ജി). അംഗങ്ങളായി കുഞ്ഞിരാമന് ആകാശ്, പിതാംബരന് തണ്ണോട്ട്, ബാലന് ആയമ്പാറ, മണി തറവാട്,ബാലന് പൂച്ചക്കാട് ,രവി മണ്ടക്കോല്‍, കൃഷ്ണന് എടനീര്‍,കുഞ്ഞിരാമന് ആയമ്പാറ, ഗോപാലന് മല്ലം, അശോകന് ബെള്ളാരെ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
