പടന്നക്കാട് :കേരളഗ്രാമീണ്‍ ബേങ്ക് കാസര്‍കോട് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ ജീവനക്കാരുടെ സ്നേഹ സംഗമം പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഹാളില്‍ സംഘപ്പിച്ചു. കേരള ഗ്രാമീണ്‍ ബേങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയ ഭാസ്ക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍മാരായ ആര് സുരേഷ് ബാബു, ചിന്തം രമേശ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം വി ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു. റീജിയണല്‍ മാനേജര്‍ ശ്രീലത വര്‍മ്മ സ്വാഗതവും റീജിയണല്‍ ഓഫീസ് ചീഫ് മാനേജര്‍ പി എം രമണി നന്ദിയുംപറഞ്ഞു.
