കാഞ്ഞങ്ങാട് : ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്തര വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി സേവന സന്നദ്ധ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഓപ്പറേഷന് തൂഫാന് പ്രചരണ റാലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി. വിദ്യാര്‍ത്ഥികളും, അധ്യാപകരും, ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും സ്കൂളിലേക്ക് നടത്തിയ പ്രചരണ റാലി കാഞ്ഞങ്ങാട് എസ് ഐ ടി പി അഞ്ജലി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് സ്കൂളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് കാഞ്ഞങ്ങാട് സ്റ്റേഷന് എ എസ് ഐ പ്രദീപന് കോതോളി ക്ലാസ് കൈകാര്യം ചെയ്തു. ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ ശ്രീധരന് അധ്യക്ഷനായി, ലയണ്‍സ് ഡിസ്റ്റിക് ചീഫ് കോഡിനേറ്റര്‍ നാസര്‍ കൊളവയല്‍, ഡിസ്റ്റിക് കോഡിനേറ്റര്‍ വി കുഞ്ഞമ്പു, മുന്‍ പ്രസിഡണ്ട് എന്‍ വിനോദ് കുമാര്‍, സെക്രട്ടറി പി പ്രദീപന്, ട്രഷറര്‍ പി വി ഗുല്‍സാര്‍, ലയണ്‍സ് അംഗം ബി സുരേന്ദ്രന്, സ്കൂള്‍ എച്ച് എം പി സുമ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: എന്‍ വേണുനാഥന് സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം ബേബി പ്രസീത നന്ദിയും പറഞ്ഞു. ഓപ്പറേഷന് തൂഫാന് പ്രചരണ ടീഷര്‍ട്ട് വിതരണവും നടന്നു
