വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം 3 മുതല്‍

കോട്ടപ്പാറ : വാഴക്കോട് തു മ്പയില്‍ ചാമുണ്ഡേശ്വരി ദേവ സ്ഥാനം കളിയാട്ടം ഫെബ്രുവരി 3 മുതല്‍ 6 വരെ നടക്കും. 3ന് 10ന് വിവിധ പ്രാദേശിക സമിതി കളുടെ കലവറ ഘോഷയാത്ര, 7ന് വാഴക്കോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നു ദീപ വും തിരിയും എഴുന്നള്ളത്ത്, 8ന്ശ്രീപത്മം സനാതന ധര്‍മ്മ പാഠശാലവാര്‍ഷികവും വിദ്യാര്‍ഥികളുടെ കലാവിരുന്ന് .രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സംഘചാലക് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണിഗായിക കെഎസ് സ്വര്‍ണ്ണ മുഖ്യാതിഥി ആകും. ക്ഷേത്രം പ്രസിഡന്റ് പി വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിക്കും.

10ന് ചാമുണ്ഡിയമ്മയുടെ കുളിച്ചുതോറ്റം, 11ന് വിഷ്ണുമൂര്‍ത്തി യുടെ കുളിച്ചുതോറ്റം. 4ന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി, 2.30ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 9ന് കുളിച്ചുതോറ്റം, രാത്രി 11ന് പാട്ടും പറച്ചിലും. 5ന് 10ന് വി ഷ്ണുമൂര്‍ത്തി, 2.30ന് ചാമുണ്ഡി യമ്മ, തുടര്‍ന്നു ഗുളികന്‍ തെയ്യം, രാത്രി 11ന് കൈകൊട്ടിക്കളി, 6ന് പുലര്‍ച്ചെ 4ന് വിഷ്ണുമൂര്‍ത്തി യുടെ പുറപ്പാട്, 2.30ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, തുടര്‍ന്ന് ഗു ളികന്‍ തെയ്യം. ഉല്‍സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് അന്നപ്രസാദവിതരണം.

error: Content is protected !!