local news

പെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ ശ്രീചക്ര മഹായാഗം; ആഘോഷ സമിതി രൂപീകരിച്ചു; അഖണ്ഡ ഭാരത സനാതന സന്ത്‌സമിതി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ വൈദ്യ അഗസ്ത്യാചാര്യ മോഹനാനന്ദ സരസ്വതി സ്വാമിജി, ചെറുകാട് ആഞ്ജനേയാശ്രമം ഉദ്ഘാടനം ചെയ്തു

പെരിയ: പെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ 2027 മെയ് 7 മുതല്‍ 14 വരെ നടക്കുന്ന പ്രപഞ്ച പ്രകൃതി ശ്രീചക്ര മഹായാഗത്തിന്റെ അ ആഘോഷ സമിതി രൂപീകരണ യോഗം നടന്നു. സേവാസമിതി അധ്യക്ഷന്‍ പി. മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര തന്ത്രിയും അഖണ്ഡ ഭാരത സനാതന സന്ത് സമിതി ദേശീയ അധ്യക്ഷനുമായ മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി സ്വാമികള്‍, ഓം ശ്രീ മഠം മഠാധിപതി മാതാ ശ്രീ ഓം ശിവജ്ഞാനമയി സരസ്വതി അമ്മ എന്നിവര്‍ യാഗത്തെക്കുറിച്ച് വിശദീകരിച്ചു. അഖണ്ഡ ഭാരത സനാതന സന്ത് സമിതി ദേശീയ ഉപാധ്യക്ഷന്‍ രാജേഷ് നാഥ് സ്വാമിജി കുടക്, ദേശീയ ഖജാന്‍ജി മഹാ ബലേശ്വരാനന്ദ സരസ്വതി, കേരള പ്രദേശ് അധ്യക്ഷന്‍ വിശ്വ ബ്രഹ്‌മ പീഡേശ്വര്‍ ശങ്കരാചാര്യ ഖണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ വൈദ്യന്‍ അഗസ്ത്യാചാര്യ മോഹനാനന്ദ സരസ്വതി സ്വാമിജി, ചെറുകാട് ആഞ്ജനേയാശ്രമം മഠാധിപതി ഹനുമത് പാദാനന്ദ സരസ്വതി, രാമ പ്രസാദാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. ഭാരത് സേവക് സമാജ് അവാര്‍ഡ് ജേതാവ് ഷംസു പെരിയയെ ചടങ്ങില്‍ ആദരിച്ചു.
യാഗത്തിന്റെ സുഗമമായ നടത്തിപ്പിന് ധര്‍മ്മാചാര്യസഭ, മാര്‍ഗദര്‍ശകസഭ, ജനപ്രതിനിധിസഭ, കാര്യനിര്‍വഹണസഭ എന്നീ നാല് ഘടകങ്ങളായി സമിതി രൂപീകരിച്ചു. മഹാമണ്ഡലേശ്വര്‍ വിദ്യാനന്ദ സരസ്വതിയും മാതാശ്രീ ഓം ശ്രീ ശിവജ്ഞാനമയി സരസ്വതിയും സത്ര അധ്യക്ഷരായും, ആഞ്ജനേയ ആശ്രമം മഠാധിപതി ശ്രീ ഹനുമാനന്ദ സരസ്വതി മുഖ്യ കാര്യദര്‍ശിയായും, സുരേഷ് പയ്യന്നൂര്‍ സത്ര സംയോജകനുമായി നടത്തപ്പെടുന്ന യാഗത്തിന്റെ ആഘോഷ കമ്മിറ്റി അധ്യക്ഷനായി ഹരിശ്ചന്ദ്ര മഞ്ചേശ്വരത്തെയും, വര്‍ക്കിംഗ് പ്രസിഡന്റുമാരായി സി. രാജന്‍ പെരിയ, ഹരികുമാര്‍, സി.എ.കെ സുരേഷ് കൂടാനം എന്നിവരെയും, ജനറല്‍ സെക്രട്ടറിമാരായി പി. വിനോദ് കുമാര്‍, എ. വിജയന്‍ നായര്‍, രാജന്‍ മുളിയാര്‍ എന്നിവരെയും, ഉപാധ്യക്ഷന്‍മാരായി കെ.പ്രസന്നകുമാര്‍, എ.എം മുരളീധരന്‍ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
സേവാസമിതി ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍ നായര്‍ സ്വാഗതവും മാതൃസമിതി ഖജാന്‍ജി ജയശ്രീ പീതാംബരന്‍ നായര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!