local news

ബേത്തൂര്‍പാറയില്‍ ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു: സീനിയര്‍ വനിതാ വിഭാഗത്തില്‍ എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം വട്ടംതട്ടയും പുരുഷ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറയും

കുറ്റിക്കോല്‍: ജില്ലാ വടംവലി അസോസിയേഷനും വട്ടംതട്ട എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയവും സംയുക്തമായി ബേത്തൂര്‍പാറയില്‍ സീനിയര്‍, അണ്ടര്‍ 19 ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം ടി. രാജീവ് നാഥ് അധ്യക്ഷത വഹിച്ചു.വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, ജനറല്‍ കണ്‍വീനര്‍ അശോകന്‍ മാസ്റ്റര്‍ ഒളിയത്തടുക്കം, മുന്‍ വാര്‍ഡ് മെമ്പര്‍ കെ. മണികണ്ഠന്‍, പി.ടി.എ പ്രസിഡന്റ് മണികണ്ഠന്‍ ബേത്തൂര്‍പാറ, വര്‍ക്കിംഗ് ചെയര്‍മാന്‍ ശിവപ്രസാദ് ബേത്തൂര്‍പാറ, കണ്‍വീനര്‍ കെ. കൃഷ്ണറാം, കൃഷ്ണ പ്രസാദ്, ഇ. ഗോപാലന്‍ അമ, ഇ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ സീനിയര്‍ വനിതാ വിഭാഗത്തില്‍ എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം വട്ടംതട്ടയും പുരുഷ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറയും ജേതാക്കളായി. സീനിയര്‍ വനിതാ വിഭാഗത്തില്‍ സെന്റ് ഫ്രാന്‍സിസ് വട്ടത്തൂരും പുരുഷ വിഭാഗത്തില്‍ ജി.ആര്‍.എഫ്.സി വെള്ളച്ചാലും രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 19 ആണ്‍കുട്ടികളുടെയും മിക്‌സഡ് വിഭാഗത്തിലും ഡോ. എ.ജി എച്ച്.എസ്.എസ് കോടോത്തും ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ഒന്നാം സ്ഥാനം നേടി. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ് ബേത്തൂര്‍പാറയും ആണ്‍കുട്ടികളുടെയും മിക്‌സഡ് വിഭാഗത്തിലും ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയും രണ്ടാം സ്ഥാനങ്ങള്‍ നേടി. ബേഡകം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. അജിത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അസോസിയേഷന്‍ ഭാരവാഹികളായ മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ, രാജീവന്‍ ഏഴാംമൈല്‍, കെ.എം റീജു, ഷിജിത്ത് മുക്കൂട് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

 

error: Content is protected !!