ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് (സിഐടിയു) 5-ാം സംസ്ഥാന സമ്മേളനം നവംബര്‍ 17, 18 തീയ്യതികള്‍; പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് (സി.ഐ.ടി.യു) 5-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച്നടക്കുമെന്ന് സംഘട സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലാ യൂണിയനുകളിലെ 2 ലക്ഷം തൊഴിലാളികളായ അംഗങ്ങളെ പ്രതിനിധീകരിച്ച് 320 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
17 ന് രാവിലെ 9.30-ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സംസ്ഥാന പ്രസിഡന്റ് മുന്‍ എം എല്‍ എയുമായി
ടി.വി. രാജേഷ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.കെ. രാജന്, സുനിതാ കുര്യന്, സി.ഐ.ടി.യു കാസര്‍കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ മണി മോഹന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.പി.പി. മുസ്തഫ എന്നിവര്‍ പങ്കെടുക്കും. 18-ന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്മാന് കെ.രാജ്മോഹന്‍, ജനറല്‍ സെക്രട്ടറി കെ. രവീന്ദ്രന്, കാറ്റാടി കുമാരന്, ട്രഷറര്‍ നിതിന്‍ തീര്‍ത്ഥങ്കര എന്നിവര്‍ പങ്കെടുത്തു.

