രാജ്യമെങ്ങും കോണ്‍ഗ്രസ് ആവേശം അലയടിക്കുന്നു: കെ.സുധാകരന് എം.പി
കാഞ്ഞങ്ങാട്:ഈ നാടിന്റെ പ്രശ്നം പരിഹരിക്കുന്ന നേതൃത്വമാണ് രാജ്യത്തിനാവശ്യം. കോണ്‍ഗ്രസിന്റെ ആവേശം രാജ്യമെങ്ങും അലയടിക്കുന്നുവെന്നും കെ.സുധാകരന് എം.പി വ്യക്തമാക്കി. ഈ സമരം ഒരു പുതു യുഗത്തിന് വേണ്ടിയുള്ള സംഘടിക്കലായി മാറ്റണമെന്നും ഈ നാടിന്റെ കുത്തക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി മാറ്റാന്‍ സാധിക്കുമെന്നും ജാഥയുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു കൊണ്ട് കെ.സുധാകരന് എം.പി. പറഞ്ഞു. നരേന്ദ്രമോദിയും കൂട്ടരും നടത്തുന്ന വോട്ട് ചോരിക്കെതിരെ രാജ്യമാകമാനം ഉയരുന്ന പ്രതിഷേധ ജ്വാലയെ തടഞ്ഞു നിര്‍ത്താന്‍ സംഘ പരിവാറിന് ഇനി സാധിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി വ്യക്തമാക്കി.
ഇന്ത്യയില്‍ ജനാധിപത്യ ധ്വംസനത്തിനെതിരായി യൂത്ത് കോണ്‍ഗ്രസ് രാജ്യത്തിന്റെ തെരുവുകളില്‍ സമര
യൗവ്വനം തീര്‍ത്തുവെന്ന് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.ഒ.ജെ. ജനീഷ് പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാനുളള നിരന്തരമായ പോരാട്ടമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും രാജ്യത്ത് നടത്തുന്നതെന്ന് ജനീഷ് വ്യക്തമാക്കി. സംഘ പരിവാറിന്റെ മുന്നില്‍ മുഖം രക്ഷിക്കാന്‍ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന കുംബിഡി സ്വാമിയുടെ വേഷമാണ് സി.പി.എം ആടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്. കാര്ത്തികേയന് സ്വാഗതം പറഞ്ഞു.ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍,യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.വി.പി.അബ്ദുള്‍ റഷീദ്, ജനറല്‍ സെക്രട്ടറി വിനോദ് ചുള്ളിയില്‍ ,സന്ദീപ് വാര്യര്‍ എം.എല്‍.എ, കെ. നീലകണ്ഠന് എം.എല്‍.എ ,സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് , ഷമീം റാവുത്തര്‍ , മിഥുന് മയൂരം,എ.കെ. ഷാനിദ് ,ഉനൈസ് ബേഡകം,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, എം. അസിനാര്‍,സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി, ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാര്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് , മീനാക്ഷി ബാലകൃഷ്ണന് ,ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരന്,അഡ്വ.പി.വി.സുരേഷ്, ഡോ.കെ.വി.ശശിധരന് , രാജന് പെരിയ ,കെ.പി.പ്രകാശന്, ധന്യ സുരേഷ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

