local news

ബസില്‍ തിക്കിത്തിരക്കിനിടെ 77കാരിയുടെ 3 പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു

കാഞ്ഞങ്ങാട്: ബസില്‍ യാത്ര ചെയ്യുന്നതിനിടെ 77കാരിയുടെ കഴുത്തില്‍ നിന്ന് 3 പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു.
ചെറുവത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുന്ന കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസില്‍ വെച്ചാണ് സംഭവം. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്റ്റാന്‍ഡില്‍ ബസില്‍ നിന്ന് ഇറങ്ങുന്ന സമയത്തായിരുന്നു മോഷണം. കോട്ടച്ചേരി കുന്നുമ്മല്‍ പുതിയവളപ്പ് വിനോദ് നിവാസില്‍ ടി വി .തമ്പായിയുടെ കഴുത്തില്‍ നിന്നാണ് മാല നഷ്ടമായത്. ബസ്റ്റാന്‍ഡില്‍ ഇറങ്ങുന്ന സമയം പിറകില്‍ നിന്ന് ആരോ തള്ളുകയും, പുറത്തിറങ്ങി നോക്കിയ സമയം കഴുത്തില്‍ മാല ഇല്ലെന്ന് കാണുകയുമായിരുന്നു. പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!