എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫസ്റ്റ് ക്ലാസ്സോടെ എഞ്ചിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ഖദീജക്ക് പി. എം കുടുംബത്തിന്റെ ആദരം
കാഞ്ഞങ്ങാട്: എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫസ്റ്റ് ക്ലാസ്സോടെ എഞ്ചിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ കാഞ്ഞങ്ങാട്ടെ പ്രമുഖ കുടുംബാംഗം ഖദീജ ഹസ്സിനാറിന് പി. എം കുടുംബത്തിന്റെ ഉപഹാരം പി. എം ഹസ്സന്‍ ഹാജി നല്‍കി. ചടങ്ങില്‍ പി എം കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷനായിരുന്നു. പി എം അസീസ്, പി എം മുഹമ്മദ്, പി എം ആമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി എം നാസ്സര്‍ സ്വാഗതവും പി എം ഇസ്മയില്‍ നന്ദിയും പറഞ്ഞു.

