കാസര്‍കോട് ആസ്റ്റര്‍ മിംസിന് സമ്പൂര്‍ണ എന്‍.എ.ബി.എച്ച് അംഗീകാരം; നേട്ടം ആതുര സേവനത്തിന്റെ ഒന്നാം വര്‍ഷത്തില്‍
: കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരം നേടുന്ന ആദ്യത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന നേട്ടം കൈവരിച്ച് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആശുപത്രികള്‍ നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിനും രോഗിസുരക്ഷയ്ക്കും ലഭിക്കുന്ന രാജ്യത്തെ ഉയര്‍ന്ന അംഗീകാര മാനദണ്ഡമായ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് ആതുര ശുശ്രൂഷ രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ആശുപത്രിക്ക് ലഭിക്കുന്നത്. ഫുള്‍ ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്റെ 6-ാം എഡിഷന് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കാസറഗോഡ് ആസ്റ്റര്‍ മിംസ് ഈ ദേശീയ അംഗീകാരം സ്വന്തമാക്കിയത്. ഈ ബഹുമതിയുടെ ഔദ്യോഗിക പ്രകാശനം വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും തിരുവനന്തപുരം ലോകസഭാ എം.പിയുമായ ശശി തരൂര്‍ നിര്‍വഹിച്ചു.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭരണ ഘടന സമിതിയായ നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സാണ് അംഗീകാരം ആശുപത്രികള്‍ക്ക് നല്‍കുന്നത്. ഓരോ ആശുപത്രിയിലെയും വിവിധ വിഭാഗങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം സമിതി നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ നേരിട്ടെത്തി വിലയിരുത്തിയതിനു ശേഷമാണ് അംഗീകാരപട്ടിക തയ്യാറാക്കുന്നത്. കാസറഗോഡ് ആസ്റ്റര്‍ മിംസിലെ 29 ക്ലിനിക്കല്‍ സര്‍വീസ് വിഭാഗങ്ങളും 19 ഡയഗ്നോസിസ് വിഭാഗങ്ങളും 8 ലബോറട്ടറി വിഭാഗങ്ങളും ഫാര്‍മസി, ബ്ലഡ് ബാങ്ക്, ഫിസിയോതെറാപ്പി, ഡയറ്ററ്റിക്സ് എന്നീ അനുബന്ധ വിഭാഗങ്ങളും ഈ അംഗീകാരത്തിന്റെ കീഴില്‍ വരുന്നതും അപൂര്‍വമായ നേട്ടമാണ്. കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ എന്‍.എ.ബി.എച്ച് അംഗീകാരമുള്ള ഏക മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണെന്നതും പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷത്തില്‍ തന്നെ ഈ ബഹുമതി നേടാനായതുമാണ് ഈ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത
ത്.
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് നല്കുന്ന സേവനങ്ങള്‍ക്ക് ലഭിച്ച ദേശീയ അംഗീകാരത്തില്‍ ഏറെ അഭിമാനമുണ്ട് എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി അഭിപ്രായപ്പെട്ടു. ഈ ദേശീയ അംഗീകാരം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണ നിലവാരം ഒരു പടി കൂടെ ഉയരുകയാണെന്ന് ഓഫീസര്‍ ഡോ. മുഹമ്മദ് അമീന് ജി.എസ് വ്യക്തമാക്കി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ക്വാളിറ്റി ഇന്‍ചാര്‍ജ് അലേഷ സണ്ണി നന്ദി രേഖപ്പെടുത്തി. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സാജിദ് സലാവുദ്ദീന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ജസീല്‍ എസ്.എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

