ഓട്ടോ ടാക്സി പണിമുടക്ക് വിജയിപ്പിക്കും :ബി എം എസ്
കാഞ്ഞങ്ങാട്: ഓട്ടോ ടാക്സി ചാര്‍ജ് വര്‍ദ്ധന ആവശ്യപെട്ട് ഈ മാസം 12 ന് ബിഎംഎസ് നേതൃത്വത്തില്‍ ഓട്ടോ ടാക്സി യൂണിയനുകള്‍ നടത്തുന്ന പണിമുടക്കിന്റെ വിജയത്തിന് വേണ്ടി കാഞ്ഞങ്ങാട് യോഗം ചേര്‍ന്നു.
ബി എം എസ് ജില്ല സെക്രട്ടറി കെ. വി. ബാബു ഉദ്ഘാടനം ചെയ്തു .ബിഎം എസ് ടാക്സി യൂണിയന്‍ പ്രസിഡന്റ് സുനില്‍ മുല്ലച്ചേരി അധ്യക്ഷനായി. സംസ്ഥാന സമതി അംഗം വി വി. ബാലകൃഷ്ണന്‍,മേഖല പ്രസിഡന്റ് ഭാസക്കരന്‍ ഏച്ചിക്കാനം , ടാക്സി യൂണിയന്‍ സംസ്ഥാന ഫെഡറേഷന്‍ സെക്രട്ടറി രാജേഷ് പൊള്ളക്കട, സൂര്യോദയം ബാലകൃഷ്ണന്‍, പ്രഭാശങ്കര്‍, ടി വി . ചന്ദ്രന്‍, ഗോപാല കൃഷ്ണന്‍ വാഴക്കോട്, ബാബുരാജ് കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. ഓട്ടോ യൂണിയന്‍ ജില്ല സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ് സ്വാഗതവും കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.

