ഡോ. പ്രവീണ്‍ കോടോത്തിനെ പാലക്കുന്ന് കോസ്‌മോ ക്ലബ്ബ് അനുമോദിച്ചു
പാലക്കുന്ന് : കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി നിയമിതനായ ഡോ. പ്രവീണ്‍ കോടോത്തിനെ പാലക്കുന്ന് കോസ്‌മോ ക്ലബ് അനുമോദിച്ചു. ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറികൂടിയാണ് അദ്ദേഹം. രഞ്ജീസ് ഇന്നില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കേവീസ് ബാലകൃഷ്ണന്‍ പൊന്നാട അണിയിച്ചു.
അച്യുതന്‍ പള്ളം, നാരായണന്‍ പാലക്കില്‍, വി.വി. കെ.ബാബു, പാലക്കുന്നില്‍ കുട്ടി, എം. കുമാരന്‍ നായര്‍ കേവീസ് കമലാക്ഷന്‍, രാജേഷ് തൃക്കരിപ്പൂര്‍, നാരായണന്‍ മീത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതേ കോളേജില്‍ നിന്ന് നിന്ന് ബി ടെക്കും സൂറത്ത്കല്‍ എന്‍ ഐ ടി യില്‍ നിന്ന് സിസ്റ്റം അനാലിസിസ്സില്‍ എം ടെക്കും ചെന്നെ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ഡോക്ടറേറ്റും നേടിയ പ്രവീണ്‍ കോടോത്ത് എല്‍ബിഎസ്സില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രൊഫസറും 9 വര്‍ഷമായി ഡീനുമായി പ്രവര്‍ത്തിച്ചു വരികെയാണ് പ്രിന്‍സിപ്പലിന്റെ അധിക ചുമതലകൂടി ലഭിച്ചത്. 28 വര്‍ഷമായി ഇതേ കോളേജില്‍ തുടരുന്നു. ഭാര്യ ഡോ. കെ. ലേഖ. മകന്‍ പൃഥ്വിരാജ് (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി). മകള്‍ പ്രാര്‍ത്ഥന (പ്ലസ് വണ്‍ വിദ്യാര്‍ഥി ).

