ബിജെപി ജനാധിപത്യസംരക്ഷണ പദയാത്ര 12 ന് കാസര്‍കോട് ; ആയിരങ്ങള്‍ പങ്കെടുക്കും
കാസര്‍കോട് :എസ്ഐആര്ന്റെ പേരില്‍ രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടിക്ക് അരാജകത്വം സൃഷ്ടിക്കുന്നു എന്നാരോപിച്ചു ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 12 ന് 3 മണിക്ക് നടക്കുന്ന ജനാധിപത്യസംരക്ഷണ പദയാത്രയില്‍ ആയിരങ്ങള്‍ അണിചേരും. കാസര്‍കോട് പ്രസ്ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു പഴയ ബസ്സ്റ്റാന്റ് വഴി പുതിയ ബസ്സ്റ്റാന്‍ഡില്‍ അവസാനിക്കും. ചാത്തന്നൂര്‍ എംഎല്‍എ ബി. ബി ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

