local news

കേരള കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം

കാഞ്ഞങ്ങാട്: കേരള കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വെച്ച് നടന്നു. കേരള കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ജേറ്റോ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ കെ. എ. സാലു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രിന്‍സ് ജോസഫ്, സക്കറിയ വടാന, ജോസ് ചിത്രക്കുഴി, ജോസഫ് മാത്യു വടയാറ്റില്‍, സിബി വര്‍ഗീസ്, ബേബി എന്‍., ആകാശ് ജോയന്‍ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!