അതിഥി തൊഴിലാളികള്‍ക്ക് ആവാസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി; പാറപ്പള്ളി ഹാപ്പിനസ് സെന്ററില്‍ നടന്ന പരിപാടി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി . വന്ദന ഉദ്ഘാടനം ചെയ്തു
അമ്പലത്തറ : സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ കാസര്‍കോട് ബേക്കല്‍ പോലീസ് സബ് ഡിവിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെ ആതിഥെയത്വത്തില്‍ ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എണ്ണപ്പാറ ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവയുമായി സഹകരിച്ച് ആവാസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും എന്‍ സി ഡി മെഡിക്കല്‍ ക്യാമ്പും നടത്തി പാറപ്പള്ളി ഹാപ്പിനസ് സെന്ററില്‍ നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി . വന്ദന ഉദ്ഘാടനം ചെയ്തു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ അധ്യക്ഷനായി. എണ്ണപ്പാറ എഫ് എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍, കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ എം.ഷാജു, ജനമൈത്രി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ.ശശിധരന്‍, മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ എം വി . പ്രകാശന്‍ സ്വാഗതവും അമ്പലത്തറ ജനമേത്രി മീറ്റ് പോലീസ് ഓഫീസര്‍ ടി. വി. പ്രമോദ് നന്ദിയും പറഞ്ഞു. ഫോക്‌സോ, ശൈശവ വിവാഹം എന്നീ വിഷയങ്ങളില്‍ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമാരി കെ.നിത്യയും തൊഴില്‍ നിയമങ്ങളെക്കുറിച്ച് ലേബര്‍ ഓഫീസിലെ കോഡിനേറ്റര്‍ കെ ചിയാഗ് ക്ലാസുകള്‍ കൈകാര്യം ചെയ്തു.

