local news

കേരളവിഷന്‍ ഓപ്പറേറ്റേഴ്സ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു; കേരളവിഷന്‍ ഓപ്പറേറ്റേഴ്സ് ബിസിനസ് മീറ്റ് സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, സോളാര്‍ മേഖലകളിലെ കൂട്ടായ്മയും ബിസിനസ് വളര്‍ച്ചയും ലക്ഷ്യമിട്ട് സി.ഒ.എ., സി.സി.എന്‍, ജെപ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ കോംപിറ്റ്, കണക്റ്റ്, ഗ്രോ’ എന്ന പേരില്‍ ഓപ്പറേറ്റേഴ്‌സ് ബിസിനസ് മീറ്റും സോളാര്‍ ഗ്രോത്ത് മീറ്റ് 2026′ പരിപാടിയും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ നടന്ന ഓപ്പറേറ്റേഴ്‌സ് ബിസിനസ് മീറ്റ് സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹനും സോളാര്‍ ഗ്രോത്ത് മീറ്റ് 2026 നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശനും ഉദ്ഘാടനം ചെയ്തു. സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ എന്നിവര്‍ ബിസിനസ് വളര്‍ച്ചാ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് വി വി മനോജ് കുമാര്‍ അധ്യക്ഷനായി. സിസിഎന്‍ ടെക്നിക്കല്‍ അഡൈ്വസര്‍ എം. അബ്ദുള്ള കുഞ്ഞി ഓപ്പണ്‍ഫോറത്തിന് നേതൃത്വം നല്‍കി. സിഒഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മറ്റി അംഗം എം. ലോഹിതാക്ഷന്‍, ജില്ലാ ട്രഷറര്‍ പി. വിനോദ്, മേഖലാ സെക്രട്ടറിമാരായ പി ആര്‍ ജയചന്ദ്രന്‍, പാര്‍ത്ഥസാരഥി, ഫൈസല്‍ ഉസ്മാന്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹരീഷ് പി നായകര്‍ സ്വാഗതവും സിസിഎന്‍ മാനേജിംഗ് ഡയയറക്ടര്‍ ടി വി മോഹനന്‍ നന്ദിയും പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും മോഹന വാഗ്ദാനങ്ങളെയും കുറിച്ച് ഓപ്പറേറ്റര്‍മാരില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കംപ്ലീറ്റ് കണക്ട് ഗ്രൊ എന്ന വിഷയത്തില്‍ ബിസിനസ്‌ക്ലാസ്സും സോളാര്‍ ഗ്രോത്ത് മീറ്റ് പരിപാടിയില്‍ ജെപ്‌സ് എം.ഡി. നിതീഷ് സി.വി. അദ്ധ്യക്ഷത വഹിച്ചു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

 

error: Content is protected !!