local news

ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധന : നവംബര്‍ 12 ന് സംസ്ഥാന പണിമുടക്ക്: കാഞ്ഞങ്ങാട് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട്: ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കൊണ്ട് നവംബര്‍ 12 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചന പണിമുടക്കിന്റെ വിജയത്തിനായി കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ബി.എം.എസ് ഓഫീസില്‍ കോര്‍ഡിനേഷന്‍ യോഗംചേര്‍ന്നു.സി.ഐ.ടി.യു ഓട്ടോറിക്ഷ ജില്ലാ സെക്രട്ടറി ഉണ്ണി നായര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് രാജന്‍ കുഴിനാട് അധ്യക്ഷനായി. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു, കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, സൂര്യോദയം ബാലകൃഷ്ണന്‍, ശിവരാമന്‍ പെര്‍ള, വിശ്വനാഥഷെട്ടി, എ. കേശവ, പ്രഭാശങ്കര്‍, മനോജ് കല്യാണം, ഗിരീഷ് അട്ടേങ്ങാനം, സി.ഐ.ടി.യു നേതാക്കളായ പി.എ. റഹ്‌മാന്‍, രാഘവന്‍ പള്ളത്തിങ്കാല്‍, സി.എച്ച്. കുഞ്ഞമ്പു, ടി.വി. വിനോദ്, പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബി.എം.എസ് ഓട്ടോ യൂണിയന്‍ ജില്ലാ സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ് സ്വാഗതവും ബി.എം.എസ് ടാക്‌സി യൂണിയന്‍ ജില്ലാ സെക്രട്ടറി സുനില്‍ മുല്ലച്ചേരി നന്ദിയും പറഞ്ഞു.

 

error: Content is protected !!