local news

മേലാംകോട്ട് മേനപ്രം വേട്ടക്കൊരു മകന്‍ ക്ഷേത്രം പുനപ്രതിഷ്ഠ കളിയാട്ടം പടിപ്പുരയ്ക്ക് കട്ടില വെക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്:- ഉത്തര കേരളത്തില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന വേട്ടക്കൊരു മകന്‍ ഈശ്വരന്റെ നിത്യ പ്രാര്‍ത്ഥനയും കളിയാട്ടവും നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ മേലാങ്കേട്ട് മേനപ്രം ശ്രീ വേട്ടക്കൊരു മകന്‍ ക്ഷേത്രം ജനകീയ കൂട്ടായ്മയിലൂടെ 2027 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവം നടത്തുന്നതിനായി നാലു മാസങ്ങള്‍ക്കു മുന്‍പ് രൂപീകരിച്ച നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ആളുകളുടെ പ്രാര്‍ത്ഥനയും, പ്രയത്‌നവും, ധനസഹായവും കൊണ്ട് വളരെ വേഗത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായ പടിപ്പുരയ്ക്ക് കട്ടിലവെയ്ക്കല്‍, തിടപ്പള്ളിക്ക് കുറ്റിയടിക്കല്‍ എന്നീ ചടങ്ങുകള്‍ നടന്നു.
നവംബര്‍ ആറിന് രാവിലെ 10 മണി മുതല്‍ 10.45 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടന്നത്.
മേല്‍ശാന്തി മുരളി മോഹന്‍ ശില്പി ഭാസ്‌കരന്‍ അലയി നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്ന ബി പ്രകാശന്‍ മേസ്ത്രി അതിയാമ്പൂര് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രം ഭാരവാഹികള്‍, നിര്‍മ്മാണ കമ്മിറ്റി രക്ഷാധികാരികള്‍, ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍, മാതൃസമിതി അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.

 

error: Content is protected !!