മാരിയമ്മ പ്രതിഭ, സേവന ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണം നടന്നു

കാഞ്ഞങ്ങാട്: 33 വര്‍ഷമായി ക്ഷേത്ര സേവന, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ് മാരിയമ്മ സേവാസമിതിയുടെ 2026-ലെ പ്രതിഭ, സേവന ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണം ക്ഷേത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്നു. സേവാസമിതി അധ്യക്ഷന്‍ കെ. രാജേഷ് പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്. രാജേഷ് സ്വാഗതം പറഞ്ഞു. സമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ കെ. ഭാസ്‌കരന്‍, വി. മാധവന്‍ നായര്‍, കെ. മനോഹരന്‍ എന്നിവര്‍ക്ക് സേവന ശ്രേഷ്ഠ പുരസ്‌കാരവും, വിദ്യാഭ്യാസ, കലാ-കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച സമിതി അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി 17 പേര്‍ക്ക് പ്രതിഭാ പുരസ്‌കാരവും നല്‍കി ആദരിച്ചു. ക്ഷേത്ര നവരാത്രി ആഘോഷ കമ്മിറ്റി അധ്യക്ഷന്‍ സി. ഗണേഷ്, ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ മുകുന്ദരായ പ്രഭു, സേവാസമിതി അധ്യക്ഷന്‍ കെ. രാജേഷ് പ്രസാദ്, സെക്രട്ടറി എച്ച്. രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ എം.എ. രേഷ്മ, കൗണ്‍സിലര്‍ എച്ച്.ആര്‍. സുകന്യ, ക്ഷേത്ര നവീകരണ കമ്മിറ്റി സെക്രട്ടറി ടി.പി. ഗംഗാധരന്‍, രുദ്രഭൂമി സമിതി അധ്യക്ഷന്‍ എച്ച്.പി. പ്രശാന്ത് കുമാര്‍, ട്രഷറര്‍ സി.എച്ച്. ബാബു, രുദ്രഭൂമി സെക്രട്ടറി പി. ആശിഷ്, മാതൃസമിതി അധ്യക്ഷ എച്ച്. ഹര്‍ഷിത, സെക്രട്ടറി സീന അനില്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ. ഉദയ, പ്രോഗ്രാം ചെയര്‍മാന്‍ കെ. അജയന്‍, ട്രസ്റ്റി അംഗം എം. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് മൊമെന്റോയും ഉപഹാരവും നല്‍കി. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

 

error: Content is protected !!