ചായ്യോത്തെ തട്ടുകട ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നീലേശ്വരം: ചായ്യോത്തെ തട്ടുകട ഉടമ   ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചായ്യോത്തെ ഹൈദര്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്ന ഹൈദര്‍ നാട്ടില്‍ തിരിച്ചെത്തി ചായ്യോത്ത് പാത്തൂസ് തട്ടുകട നടത്തിവരികയായിരുന്നു.ഭാര്യ: മന്‍സൂറ. മക്കള്‍: ഇജാസ്, ഷിഫാദ്. സഹോദരങ്ങള്‍: സൈനുദ്ദീന്‍, ഷാഹുല്‍ ഹമീദ്, ഖദീജ, സീനത്ത്, നസീമ, റുബീത, സൈനാസ്, ഫൗസിയ. ഖബറടക്കം ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം ചായ്യോത്ത് ജുമാ മസ്ജിദില്‍ നടക്കും.

 

error: Content is protected !!