മടിക്കൈ കിക്കാം കോട്ട് നൂഞ്ഞിയില്‍ ദ്വിദന്തഗണപതിയാര്‍ ക്ഷേത്രം വിനായക ചതുര്‍ത്തി ഉത്സവം നടന്നു; 2001 മഹാ നാളികേരം ഉടക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: രണ്ടു കൊമ്പുകള്‍ ഉള്ള ഗണപതിയുടെ നൂതന പ്രതിഷ്ഠ നടത്തി ജനകീയമായി ആരാധിക്കുന്ന മടിക്കൈ കിക്കാം കോട്ട് നൂഞ്ഞില്‍ ദ്വിദന്ത ഗണപതിയാര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്തി ഉത്സവം വിവിധ ചടങ്ങുകളോട് നടന്നു. ഉത്സവത്തിന്റെ ഭാഗമായി . തടസ്സങ്ങള്‍ നീക്കി സര്‍വ്വകാര്യ വിജയം, കുടുംബ ഐശ്വര്യം, സമാധാനം, സന്തോഷം എന്നിവ ഉണ്ടാകുന്നതിനായി2001 മഹാ നാളികേരം ഉടക്കല്‍ പ്രാര്‍ത്ഥന നടന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാളികേരം ഉടയ്ക്കല്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അരവത്ത് പത്മനാഭ തന്ത്രി, മേല്‍ശാന്തി സുകേഷ് കര്‍ത്തായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗണപതിഹോമം,മൃത്യുഞ്ജയ ഹോമം, കറുക ഹോമം, ദീപാരാധന, സര്‍വ്വാലങ്കാരപൂജ, ദന്ത സമര്‍പ്പണം,നെയ് വിളക്ക് സമര്‍പ്പണം, ഭജനഎന്നീ പ്രധാന പ്രാര്‍ത്ഥനകളും, അനുബന്ധ ചടങ്ങുകളും ഉത്സവത്തിന്റെ ഭാഗമായി നടന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ആളുകള്‍ക്കും വിഭവസമൃദ്ധമായ അന്ന പ്രസാദ വിതരണവും നടന്നു.

 

error: Content is protected !!