എസ് ബി ഐ പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് അസോസിയേഷന്‍ കുടുംബ സംഗമം; അസോസിയേഷന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കെ. കോമളവല്ലി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:  എസ് ബി ഐപെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് അസോസിയേഷന്‍, കേരള, കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും നടത്തി. ഉദിനൂര്‍ ആര്‍ക്കോ പാര്‍ക്കില്‍ നടന്ന പരിപാടി അസോസിയേഷന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കെ. കോമളവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷനില്‍ പുതുതായി അംഗത്വം എടുത്ത സുജയ ടി, രാജു കെ വി എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി.
ജില്ലാ സെക്രട്ടറി വി. മനോജ് റിപ്പോര്‍ട്ടും ട്രഷറര്‍ ശങ്കര്‍ പൈ വരവ് ചിലവു കണക്കും അവതരിപ്പിച്ചു.
മുന്‍ ജില്ലാ സെക്രട്ടറി എം വിജയന്‍, വനിതാ എസ് ബി യു കമ്മിറ്റിചെയര്‍ പേഴ്‌സണ്‍ സുധ ടി ആര്‍, കണ്‍വീനര്‍ രുഗ്മിണി രാജേഷ് എന്നിവര്‍ സംസാരിച്ചു.
പദ്മനാഭ ഭട്ട് ചെയര്‍മാനും എം കൃഷ്ണന്‍ കണ്‍വീനറും ആയി കള്‍ച്ചറല്‍ ആന്റ് സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചു.
തുടര്‍ന്ന് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലാ പരിപാടികളും വിനോദ സ്‌പോര്‍ട്‌സ് മത്സരങ്ങളും നടന്നു.
വി പി ബാബു സ്വാഗതവും, എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!