കുണ്ടംകുഴി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകന് ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇബ്രാഹിം ബാദുഷ .
