കാഞ്ഞങ്ങാട്: വീട്ടില്‍ സൂക്ഷിച്ച 6.520 കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. ഉദിനൂര്‍ മാച്ചിക്കാട് – കൊക്കാക്കടവ് തുരുത്തി മഠത്തില്‍ ടി ആര്‍ മണി (57) നെയാണ് കാസര്‍കോട് ഇ ഐ ആന്‍് ഐ ബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പരിശോധ സംഘത്തില്‍ ഇ ഐ ആന്റ് ഐ ബി കാസര്‍കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ സുബിന്‍രാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ വി .മുരളി , പ്രിവന്റിവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ ഗ്രേഡ് എം വി .സുമോദ് കുമാര്‍, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം ശ്യാംജിത്ത്, ഹോസ്ദുര്‍ഗ് സ്‌ട്രൈക്കിങ്ങ് പാര്‍ട്ടിയിലെ പ്രിവെന്റീവ് ഓഫീസര്‍ വി. പ്രശാന്ത് കുമാര്‍,വനിത സി ഇ ഒ പി.ശുഭ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
