കാഞ്ഞങ്ങാട്: സെയില്‍സ് പ്രൊമോഷന് തൊഴിലാളികള്‍ക്ക് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കെ എം എസ് ആര് എ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവന് വി. എസ് നഗറില്‍ നടന്നസമ്മേളനം സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ എം എസ് ആര് എ ജില്ലാ പ്രസിഡന്റ് ബാബു മീത്തല്‍ അധ്യക്ഷത വഹിച്ചു.കെ എം എസ് ആര് എ സംസ്ഥാന സെക്രട്ടറി രാമവര്‍മ രാജ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ വി .ഷിബു പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ എം എസ് ആര് എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സന്തോഷ്, സെക്രട്ടറിയറ്റ് അംഗം ഹേമന്ത്, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്, സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്, കെ എം എസ് ആര് എ സംസ്ഥാന കമ്മിറ്റി അംഗം പി.മനോജ് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഷിബു കെ വി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് രാജന് വി നന്ദിയും പറഞ്ഞു. രാജ്യത്ത് നടക്കുന്ന ആശാസ്ത്രീയമായ മരുന്ന് വില വര്‍ധനവും, തൊഴില്‍ കോടുകളുടെ ഏകീകരണം, കുത്തക കമ്പനികളുടെ തൊഴിലാളി ദ്രോഹനടപടികള്‍ എന്നിവയെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബാബു മീത്തല്‍, ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് എ വി, രാജന് വി, ജില്ലാ സെക്രട്ടറി ഷിബു കെ. വി, ജില്ലാ ജോയിന്റ് സെക്രട്ടറി മാരായി ഷാജി കെ, പ്രദീപ് എല്‍, ജില്ലാ ട്രഷറര്‍ അരുണ്‍ കുമാര്‍ വി, എന്നിവര്‍ അടങ്ങുന്ന 21 അംഗ കമ്മിറ്റി യെയും തിരഞ്ഞെടുത്തു.
