കാഞ്ഞങ്ങാട്:കിഴക്കുംകര അമ്പാടി മാസ്റ്റര്‍ കല്യാണി ദമ്പതിമാരുടെ കളരിക്കാല്‍ കുടുംബത്തിന്റെ കുടുംബസംഗമം കുന്നുമ്മല്‍ എമിറേറ്റ്സ് ഹോട്ടലില്‍ വച്ച് നടന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ കെ.കരുണാകരന് നിലവിളക്ക് കൊളുത്തി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.അരവിന്ദ് സോണ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് മുതിര്‍ന്ന അംഗങ്ങളായ കെ.കരുണാകരന്, കെ.ശ്യാംകുമാര്‍, കെ.ശ്യാമള എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. രാമചന്ദ്രന് ബഹറിന്‍,എമിറേറ്റ്സ് ഹോട്ടല്‍ ഉടമ വിജയന് പള്ളിക്കര, കെ. ജയകുമാര്‍, രാമാനുജന് വെള്ളിക്കോത്ത്, അമ്പാടി മോഹനന്, കെ.വി.എസ് ഗോപിനാഥ് ചെറുവത്തൂര്‍, പ്രസീത തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. രമേഷ് കുമാര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും കെ.വി. എസ്. കമല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
