ചാലിങ്കാല്‍ ടോള്‍ പ്ലാസക്ക് സമീപം കൂട്ട വാഹനാപകടം: 2 പേര്‍ക്ക് പരിക്ക്

പെരിയ: ചാലിങ്കാല്‍ ടോള്‍ പ്ലാസക്ക് സമീപം കൂട്ട വാഹനാപകടം. മൂന്ന് കാറുകളും ഒരു പിക്കപ്പ് വാഹനവുമാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച വൈകിട്ട് 5. 15 മണിയോടെയാണ് അപകടം നടന്നത്. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാറിലുണ്ടായിരുന്ന ചെറുവത്തൂര്‍ അമിഞ്ഞിക്കോട്ടെ സുരേന്ദ്രന്‍, മകന്‍ ജ്യോതിഷ്(10) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.

 

error: Content is protected !!