രാവണീശ്വരം: കേരള ജനതയെ ഇരുട്ടിലാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന് രാവണീശ്വരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവണീശ്വരം പൊടിപ്പള്ളത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വില്ലേജ് സെക്രട്ടറി സുനിത എം സ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡന്റ് പി. പി. തങ്കമണി അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് പി. എ. ശകുന്തള പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എം. ജി. പുഷ്പ, ഗായത്രി കെ., പത്മ, പവിത്രന്എന്നിവര് സംസാരിച്ചു.
