ആവേശ പോരാട്ടങ്ങളുമായി ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായികമേള തുടങ്ങി; സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് സല്യൂട്ട് സ്വീകരിച്ച് മീറ്റ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ദേശീയ സംസ്ഥാന തലങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് വിവിധ മത്സരയിനങ്ങളില്‍ പങ്കെടുക്കുന്ന ജില്ലയുടെ അഭിമാന താരങ്ങള്‍ അണിനിരക്കുന്ന ആവേശ പോരാട്ടം നടക്കുന്ന കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്‌കൂള്‍ കായിക മേളയില്‍ 144 ഇനങ്ങളിലായി 800 ഓളം കുട്ടികള്‍ വിവിധ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്നു. സ്‌കൂളിലെ വിവിധ വിഭാഗം കേഡറ്റുകളുടെ അകമ്പടിയില്‍ കായിക താരങ്ങള്‍ അണിനിരന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് സല്യൂട്ട് സ്വീകരിച്ച് മീറ്റ് ഉദ്ഘാടനം ചെയ്തു. ദേശീയ കായികതാരവും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ സി സിദ്ധാര്‍ത്ഥ് മുഖ്യാതിഥിയായി.
സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പ്രഭാകരന്‍ അവതാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ എന്‍ വേണുനാഥന്‍ ഹെഡ്മാസ്റ്റര്‍ പി സുമ, ഡെപ്യൂട്ടി എച്ച് എം കെ വി സുജാത,മദര്‍ പി ടി എ പ്രസിഡണ്ട് കെ സുജിത എന്നിവര്‍ സംസാരിച്ചു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പി തന്‍വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീലക്ഷ്മി, അനുഷ്‌ക, വൈഷണ, സന, നിവേദ്, പൂജ എന്നീ കായികതാരങ്ങള്‍ അണിനിരന്ന ദീപശിഖാ പ്രയാണം നടന്നു. രാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പതാക പതാക ഉയര്‍ത്തി കായികമേള ആരംഭിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.കായിക വിഭാഗം ചെയര്‍മാന്‍ കെ വി ജയന്‍ സ്വാഗതവും. സ്‌കൂള്‍ കായിക അധ്യാപിക എം കെ റീന കുമാരി നന്ദിയും പറഞ്ഞു.

 

error: Content is protected !!