കാസര്‍കോട് എം.ഡി.എം.എയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: വിദ്യാനഗര്‍ പോലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് രണ്ട് പേര്‍ പിടിയിലായത്. സംഭവത്തില്‍ ചട്ടംഞ്ചാല്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (34), പൊയിനാച്ചി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന
തസ്ലീം ഫര്‍സാന (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയുണ്ടായി. എന്‍.എച്ച് 66-ല്‍ ചെര്‍ക്കള നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലൈഓവറിന് സമീപം സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലത്തും സംഘവും പരിശോധനക്കിടെ ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന ഒരു കാര്‍ പോലീസിനെ കണ്ട കടന്നു കളയാന്‍ ശ്രമിക്കുകയും വാഹനം തടഞ്ഞു പരിശോധിച്ചതില്‍ വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് ഫൈസലിന്റെ പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ സിപ്പ്-ലോക്ക് കവറില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ലഹരിമരുന്നിന് പുറമെ ഡിജിറ്റല്‍ വേയിംഗ് സ്‌കെയില്‍, സിപ്പ്-ലോക്ക് ബാഗുകള്‍, പ്ലാസ്റ്റിക് പൈപ്പുള്ള ഗ്ലാസ് ഹുക്ക, മൊബൈല്‍ ഫോണ്‍, കടത്താന്‍ ഉപയോഗിച്ച വാഹനം എന്നിവയും പോലീസ് പിടിച്ചെടുത്തു.

 

error: Content is protected !!