കാഞ്ഞങ്ങാട്: കേരള പോലീസ് സംസ്ഥാന സ്‌പോര്‍ട്സ് മീറ്റ് വടംവലി മത്സരത്തില്‍
പുരുഷ , വനിത വിഭാഗത്തില്‍ കാസര്‍കോട് ചാമ്പ്യന്മാര്‍.
തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍
നിലവിലെ ചാമ്പ്യന്മാരായ
കോട്ടയത്തെ പരാജയപ്പെടുത്തിയാണ് കാസര്‍കോട് ജില്ലാ പോലീസ് ടീം വടംവലിയില്‍ ആദ്യ കിരീടം സ്വന്തമാക്കിയത്.
വനിതാ വിഭാഗം മത്സരത്തില്‍
ആദിത്യരായ തിരുവനന്തപുരത്തെയാണ് കാസര്‍കോട് പരാജയപ്പെടുത്തിയത്.
വനിതകളുടെ പ്രഥമ വടംവലി മല്‍സരമായിരുന്നു.
പുരുഷ ടീമില്‍ എം. കൃപേഷ് (ഹോസ്ദുര്‍ഗ്),
മനോജ് കുമാര്‍, കെ. ഷിജു, സുഭാഷ്, ചന്ദ്രന്‍ (ബേഡകം), രഞ്ജിത് കുമാര്‍ (രാജപുരം) , മനോഷ് (ബദിയടുക്ക) , ശ്രീജിത്ത്, ശരത്, വിനീത്, സജേഷ് (ഡിഎച്ച് ക്യൂ കാസര്‍കോട്),
വനിതാ വിഭാഗത്തില്‍
എസ്.ഐ അജിത (ബേഡകം),എ.എസ്.ഐ അനിത (വനിതാ സെല്‍),
എസ്.ഐ അനുശ്രീ,
എ.എസ്.ഐ ഷീബ,
സൈദ,രേഷ്മ,ലിജോ (എല്ലാവരും വനിതാ പി.എസ്)
ആതിര (ഹോസ്ദുര്‍ഗ്),
രമ്യ (ബേക്കല്‍),
രേഷ്മ (വിദ്യാനഗര്‍) എന്നിവരാണ് സ്വര്‍ണ്ണ മെഡല്‍ നേടിയ ടീമിലെ അംഗങ്ങള്‍.
കോച്ചുമാര്‍ :രതീഷ് (ചീമേനി), കൃപേഷ് – (ഹോസ്ദുര്‍ഗ്),
മാനേജര്‍മാര്‍
എസ്.രഞ്ജിത്ത് (എ എസ്. ഐ,
സ്‌പോര്‍ട്‌സ് ഓഫീസര്‍എച്ച് ക്യു കാസര്‍കോട് ),
എ.എസ്.ഐ സരള (വനിതാ സെല്‍).
